SHARE

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നു. പി.എസ്.ജി വിടുമെന്ന് ഏതാണ്ടുറപ്പായ നെയ്മറെ സ്വന്തമാക്കാൻ റയൽ മഡ്രിഡ് കൂടി രം​ഗത്തെത്തിയതോടെ ട്രാൻസ്ഫർ യുദ്ധം മുറുകിയിട്ടുണ്ട്.

സീസണിൽ പി.എസ്.ജിയുടെ ആദ്യ മത്സരത്തിൽ കളിക്കാനിറങ്ങാതിരുന്നതോടെ നെയ്മർ ക്ലബ് വിടുമെന്ന് സൂചനകൾ ലഭിച്ചിരുന്നു. പിന്നാലെ പി.എസ്.ജിയുടെ സ്റ്റോറുകളിൽ നിന്ന് നെയ്മറിന്റെ ജേഴ്സികൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാരീസിലുൾപ്പെടെയുള്ള ക്ലബ് സ്റ്റോറുകളിൽ ഇപ്പോൾ കെയ്ലിൻ എംബാപെ ജേഴ്സികളാണ് പ്രധാന ആകർഷണം. പി.എസ്.ജി മത്സരത്തിനിടെ നെയ്മറിനെതിരെ ആരാധകർ അസഭ്യവാക്കുൾ എഴുതിയ ബാനറുകളും മറ്റും ഉയർത്തിയത് ഇതിനിടയെയാണ്.

ഇതിനുപിന്നാലെ റയൽ മഡ്രിഡ് നെയ്മറിനായി വലവിരിച്ചു. എന്നാൽ റയൽ കൂടി താരത്തിനായി രം​ഗത്തെത്തിയതോടെ ബാഴ്സ രണ്ടും കൽപ്പിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ബാഴ്സ പ്രതിനിധകൾ ഇക്കാര്യം ചർച്ച ചെയ്യാനായി പാരീസിൽ എത്തിയെന്നും വാർത്തകൾ വരുന്നുണ്ട്. 100 ദശലക്ഷം യൂറോയും മറ്റൊരു ബ്രസീലിയൻ താരമായ ഫിലിപ്പ് കുട്ടീന്യോയേയും കൈമാറാനാണ് ബാഴ്സ ഒരുങ്ങുന്നത്. എന്നാൽ 150 ദശലക്ഷം യൂറോ പി.എസ്.ജി ആവശ്യപ്പെടുന്നുണ്ട്

അതേസമയം താരത്തിനായി രം​ഗത്തെത്തിയ റയൽ മഡ്രിഡിനോട് 200 ദശലക്ഷം രൂപയാണ് പി.എസ്.ജി ആവശ്യപ്പെടുന്നത്. പകരം കളിക്കാരെ ആരേയും പി.എസ്.ജി ആവശ്യപ്പെടുന്നില്ല. ഹാമിഷ് റോഡ്രി​ഗ്വസ്, ​ഗാരത് ബെയിൽ തുടങ്ങി ഒരു പിടി താരങ്ങളെ മറ്റ് ക്ലബുകൾക്ക് വിറ്റ് ഈ തുക കണ്ടെത്താമോയെന്ന കണക്കുകൂട്ടലിലാണ് റയൽ. എന്നാൽ പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ ജാലകം അടച്ചതോടെ ഇതിനുള്ള സാധ്യത വിരളമാണ്.