SHARE

സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയിട്ട് ഒന്നര വർഷം കഴിഞ്ഞു. എന്നാലിപ്പോഴും ആ ട്രാൻസ്ഫറിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. വലിയൊരുവിഭാ​ഗം ആരാധകരുടേയും അതൃപ്തിക്ക് കാരണമായ ആ ട്രാന്സ്ഫർ നെയ്മർ‍ നടത്തിയ വലിയ പിഴവായിരുന്നെന്ന് പറയുകയാണ് ഇതിഹാസ താരം ക്ലാരൻസ് സീഡോർഫ്

സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് നെയ്മറെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. നെയ്മറിന്റെ കഴിവിനെക്കുറിച്ച് തർക്കമൊന്നുമില്ല എന്നാൽ നെയ്മറിന് തന്റെ മികവിന്റെ പൂർണതയിലേക്കെത്താൻ സഹായകമായ ഒരു സംഘം ഒപ്പമുണ്ടാകണം. അങ്ങനെ നോക്കിയാൽ നെയ്മർ ബാഴ്സ വിട്ടത് വലിയൊരു പിഴവാണെന്നാണ് എന്റെ അഭിപ്രായം, സീഡോർഫ് പറഞ്ഞു.

ബാഴ്സയിൽ ഒന്ന് രണ്ട് സീസൺ കൂടി നെയ്മർ കളിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയറിൽ വലിയ വ്യത്യാസവുമുണ്ടാകുമായിരുന്നു. ഇനിയും അവസരമുണ്ട്, തന്നെക്കാൾ മികച്ച കളിക്കാർക്കൊപ്പം കളിക്കാൻ നെയ്മറിന് സാധിക്കണം, മികച്ച പരിശീലകരുടെ സാന്നിധ്യവും ​ഗുണം ചെയ്യും, സീഡോർഫ് വ്യക്തമാക്കി