SHARE

പി.എസ്.ജിക്ക് ആശങ്ക പരത്തി സൂപ്പർ താരം നെയ്മറിന് വീണ്ടും പരിക്കേറ്റു. സ്ട്രോസ്ബർ​ഗിനെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ കാൽപാദത്തിന് പരിക്കേറ്റ നെയ്മറിൽ കരഞ്ഞുകൊണ്ടാണ് കളിക്കളം വിട്ടത്. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലും ഇത്തരത്തിൽ കാൽപാദത്തിനേറ്റ പരിക്കാണ് നെയ്മറെ മാസങ്ങളോളം പുറത്തിരുത്തിയത്.

സ്ട്രോസ്ബർ​ഗിനെതിരായ മത്സരത്തിനിടെ അവരുടെ മധ്യനിരതാരം മോതാസ് സെംസെമിയുടെ ടാക്കിളിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേൽപ്പിച്ചത്. മൂന്ന് തവണ സെംസെമി നെയ്മറിന്റെ കാലിൽ ചവിട്ടി. അധികം വൈകും മുമ്പ് തന്നെ നെയ്മർ കരഞ്ഞുകൊണ്ട് കളിക്കളം വിട്ടു. മത്സരം പി.എസ്.ജി. എതിരില്ലാത്ത രണ്ട് ​ഗോളിന് ജയിച്ചു. പരിക്കിനെ കറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ലെങ്കിലും, ക്ലബ് ആരാധകരും അധികൃതരും ആശങ്കയിലാണ്. പ്രത്യേകിച്ച ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാഴ്സെക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കാൽപാദത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് റയൽ മഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദമടക്കം സീസണിലെ അവശേഷിച്ച മത്സരങ്ങളെല്ലാം നയ്മെറിന് നഷ്ടമായി. പിന്നീട് ലോകകപ്പിലാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.