SHARE

ഫ്രഞ്ച് ലീ​ഗിൽ കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി-മാഴ്സെ പോരാട്ടത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ നടപടിയുമായി ലീ​ഗ് അധികൃതർ. പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറടക്കം അഞ്ച് പേർക്കെതിരെയാണ് അച്ചടക്ക നടപടി. നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്നാണ് വിലക്ക്

മാഴ്സെ വിജയിച്ച മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് കൂട്ടയിടി അരങ്ങേറിയത്. ഇതിനൊടുവിൽ നെയ്മർ, ലായ്വിൻ കുർസാവ, ലിയാൻഡ്രോ പരേഡെസ് എന്നീ പി.എസ്.ജി താരങ്ങൾക്കും മാഴ്സെയുടെ ഡാരിയോ ബെനെഡെറ്റോ,ജോർദാൻ അമാവി എന്നിവർക്കും നേരെ റെഫറി ചുവപ്പുകാർഡുയർത്തുകയായിരുന്നു. ഈ സംഘർഷത്തിലാണിപ്പോൾ നടപടി

-Advertisement-

നെയ്മറിന് പുറമെ പരേഡെസിനും രണ്ട് ലീ​ഗ് മത്സരങ്ങളിൽ നിന്ന് വിലക്കുണ്ട്. ഇന്നലെ നടന്ന മെറ്റ്സിനെതിരായ മത്സരം മുതൽ ഇത് നിലവിൽ വന്നു. ബെനെഡെറ്റോയ്ക്ക് ഒരു മത്സരത്തിൽ നിന്നും അമാവിക്ക് മൂന്ന് മത്സരങ്ങളിൽ നിന്നുമാണ് വിലക്ക്. ഏറ്റവും വലിയ നടപടി നേരിട്ടത് കുർസാവയ്ക്കാണ്. ആറ് മത്സരങ്ങളിൽ നിന്നാണ് കുർസാവയെ വിലക്കിയത്.

ഇതിനുപുറമെ മാഴ്സെയുടെ അൽവാരോ ​ഗോൺസാലസിനെ തുപ്പിയെന്ന ആരോപണത്തിൽ എയ്ഞ്ചൽ ഡി മരിയ അന്വേഷണം നേരിടുന്നുണ്ട്. ഒപ്പം നെയ്മറിന് ​ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും ലീ​ഗ് വൺ അധികൃതർ അന്വേഷിക്കുന്നുണ്ട്.