SHARE

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. അതിനേക്കാൾ അപ്പുറം അവരുടെ സുപ്രധാന താരം നിക്കോളാസ് പൂരാന്റെ കഷ്ടകാലം ടൂര്‍ണമെന്റില്‍ അവസാനിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

ഐപിഎല്ലിന് പുറത്ത് തകർപ്പൻ ഫോമിലുള്ള നിക്കോളാസ് ഐപിഎല്ലിൽ വീണ്ടും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ തവണ പഞ്ചാബ് കിംഗ്‌സില്‍ ആയിരുന്നപ്പോള്‍ തുടര്‍ച്ചയായ മൂന്ന് തവണയാണ് പൂരാന്‍ പൂജ്യത്തിന് പുറത്തായത്. ഈ സീസണിലും അത് തന്നെയാണ് പൂരാനില്‍ നിന്നുണ്ടായിരിക്കുന്നത്.
ഒന്‍പത് പന്തുകള്‍ നേരിട്ടാണ് താരം റണ്ണൊന്നും എടുക്കാതെ പുറത്തായത്. അതായത് റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് മത്സരത്തിലുണ്ടായത്.

അന്താരാഷ്ട്ര തലത്തില്‍ മികച്ച ഫോമിലാണ് താരം കളിച്ചിരുന്നത് ഇന്ത്യക്കെതിരെ നടന്ന ടിന്റി 20 മത്സരത്തിൽ അർദ്ധ സ്വഞ്ചറി അടക്കം നേടിയിരുന്നു

11 കോടി മുടക്കിയാണ് ഹൈദരാബാദ് മധ്യ നിരയിലേക്ക് നിക്കോളാസിനെ ഹൈദരാബാദ് സ്വന്തമാക്കിയത് മറ്റു ലീഗുകളിൽ കാണിക്കുന്ന അക്രമ സ്വഭാവം താരത്തിന് ഹൈദരാബാദിനായി പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് ടീം മാനേജ്മെന്റ് ഈ തുക നൽകാൻ കാരണം.

എന്നാൽ ഐപിഎല്ലിലെ ദയനീയ പ്രകടനം മാറ്റി ഉഗ്ര രൂപം വീണ്ടെടുക്കാൻ നിക്കോളാസിന് സാധിക്കുമോ എന്ന് വരും മത്സരങ്ങളിൽ കാത്തിരുന്നു കാണേണ്ടി വരും.