SHARE

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയയും സെന​ഗലും സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ബെനിനെ തോൽപ്പിച്ചാണ് സെന​ഗൽ അവസാന നാലിൽ ഇടം നേടിയത്. നൈജീരിയയാകട്ടെ അട്ടമിറവീരന്മാരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് സെമിയിലേക്ക് മുന്നേറിയത്.

ബെനിനെതിരെ ഒരൊറ്റ ​ഗോളിന്റെ ജയത്തോടെയാണ് സെന​ഗൽ സെമിയിലേക്ക് കടന്നത്. മത്സരത്തിന്റെ 69-ാം മിനിറ്റിലാണ് സെന​ഗലിന്റെ വിജയ​ഗോൾ വന്നത്. ഇം​ഗ്ലീഷ് ക്ലബ് എവർട്ടന്റെ മധ്യനിരതാരം ഇദ്രിസ ​ഗ്വയെയാണ് ​ഗോൾ നേടിയത്. ആവേശോജ്വമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് നൈജീരിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. സാമുവൽ ചക്വീസെ, വില്യെ ട്രൂസ് ഇകോങ് എന്നിവരാണ് നൈജീരിയക്കായി വലകുലുക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഏക​ഗോൾ ബോൻ​ഗാനി സുൻ​ഗുവാണ് നേടിയത്.

ഇന്ന് നടക്കുന്ന മഡ​ഗാസ്കർ- ടുണീഷ്യ ക്വാർട്ടർ വിജയികളെ സെമിയിൽ സെന​ഗൽ നേരിടും. എവറി കോസ്റ്റ്- അൾജീരിയ മത്സരത്തിലെ ജേതാക്കളെയായിരിക്കും നൈജീരിയ സെമിയിൽ നേരിടുക