SHARE

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡും നൈജീരിയും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ആവേശകരമായ മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിട്ടില്ല. ഇന്നലെ ക്രൊയേഷ്യയോട് പരാജയപ്പെട്ട അര്‍ജന്റീനക്കും  നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. ഐസ്‌ലന്‍ഡ് വിജയിക്കുകയാണെങ്കിൽ അര്‍ജന്റീനയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും.

അര്‍ജന്റീനക്കെതിരെ ആദ്യ മത്സരത്തില്‍ സമനില നേടിയ ഐസ്‌ലന്‍ഡ് ആത്മവിശ്വാസത്തോടെയാണ് നൈജീരിയയെ നേരിടുന്നത്. അര്‍ജന്റീനക്കെതിരെ പുറത്തെടുത്ത പ്രതിരോധശൈലി വിട്ട് അക്രമണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലോകകപ്പിലെ കന്നിക്കാര്‍ ശ്രമിക്കുന്നത്. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട നൈജീരിയക്കും ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ നിന്ന് രണ്ടു വിജയം നേടിയ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.