SHARE

അന്റോണിയോ ജെര്‍മന് പകരക്കാരനെ ഗോകുലം കേരള എഫ്‌സി ടീമിലെത്തിച്ചു. നൈജീരിയയില്‍ നിന്നുള്ള പരിചയസമ്പന്നനായ സ്‌ട്രൈക്കര്‍ ജോയല്‍ സണ്‍ഡേ അയേനിയാണ് പുതിയ താരം. ശനിയാഴ്ച്ച റിയല്‍ കാഷ്മീര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ സണ്‍ഡേ കളിച്ചേക്കുമെന്നാണ് സൂചന. ഐലീഗ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ സണ്‍ഡേ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ലീഗില്‍ പരിചയ സമ്പത്തുള്ള താരമാണ് സണ്‍ഡേ. ഐസ്വാള്‍ എഫ്‌സി, മിനെര്‍വ പഞ്ചാബ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. റയിന്‍ബോ എഫ്‌സിയില്‍ നിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. കൊല്‍ക്കത്ത പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ക്ലബാണിത്. അവര്‍ക്കായി 11 മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടി. ടീമുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജെര്‍മന്‍ ഗോകുലം വിട്ടത്.

റിയല്‍ കാഷ്മീര്‍ എഫ്‌സി ഒഫീഷ്യല്‍സുമായി വെള്ളിയാഴ്ച്ച നടന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച്ചത്തെ മത്സരത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വൈകാരിക പ്രകടനത്തേക്കാള്‍ കളി ജയിക്കാനാണ് തങ്ങള്‍ മുന്‍തൂക്കം നല്കുന്നതെന്നാണ് ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജ് പറയുന്നത്. എന്തായാലും കളത്തില്‍ തീപാറുമെന്ന് ഉറപ്പാണ്.