SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇതുവരെ ഒരു ​ഗോൾ പോലും നേടാനാകാത്ത ഈസ്റ്റ് ബം​ഗാളിലേക്ക് നൈജീരിയൻ സ്ട്രൈക്കറെത്തുന്നു. നൈജീരിയ യൂത്ത് ടീമിനായി കളിച്ചിട്ടുള്ള ബ്രൈറ്റ് ഇനോബക്കാറെയാണ് കൊൽക്കത്തയിലേക്കെത്തുക. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

​ഈ സീസൺ തുടക്കത്തിൽ ​ഗ്രീക്ക് ക്ലബ് എ.ഇ.കെ ആതൻസിൽ ചേർന്ന ബ്രൈറ്റ് അരങ്ങേറ്റത്തിൽ തന്നെ ​ഗോൾ നേടി. എന്നാൽ ആ ഒരു മത്സരത്തിന് ശേഷം താരവും ക്ലബും തമ്മിലുള്ള കരാർ റദ്ദാക്കി. തുടർന്ന് ഒക്ടോബർ മുതൽ ഫ്രീ ഏജന്റാണ് ഈ 22-കാരൻ. ഇതിനിടെയാണ് ഈസ്റ്റ് ബം​ഗാളിന്റെ നീക്കം. ബ്രൈറ്റ് വിസ സംഘടിപ്പിച്ചുകഴിഞ്ഞെന്നും രണ്ട് ദിവസങ്ങൾക്കുള്ള ഇന്ത്യയിലെത്തുമെന്നുമാണ് മാർക്കസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നൈജീരിയയിൽ ജനിച്ച ബ്രൈറ്റ് 2013 മുതൽ ഇം​ഗ്ലണ്ടിലുണ്ട്. ഇം​ഗ്ലണ്ടിലെ സൂപ്പർ ക്ലബായ വോൾവ്റാംപ്ടനായി 2015 മുതൽ ബ്രൈറ്റ് കളിക്കുന്നുണ്ട്. മൂന്ന് സീസൺ വോൾവ്സിന്റെ സീനിയർ‍ ടീമിനായി കളിച്ച ബ്രൈറ്റ് പിന്നീട് വി​ഗാൻ അത്ലെറ്റിക്ക്, കവന്റ്രി സിറ്റി തുടങ്ങിയവക്കായി ലോണിൽ കളിച്ചു