SHARE
ഒദിയോൻ ഇഹാലോ

ഒരു ആഫ്രിക്കൻ നേഷൻസ് കപ്പ് കൂടി കൊടിയറങ്ങുന്നതോടെ ലോകഫുട്ബോളിൽ ശ്രദ്ധനേടുകയാണ് ഒരു പിടി താരങ്ങൾ. നേഷൻസ് കപ്പിലെ മിന്നുന്ന പ്രകടനത്തോടെ വ്യക്ത​ഗത പുരസ്കാരങ്ങൾ സ്വന്തമാക്കിയവരാണിവർ

അഞ്ച് ​ഗോളുമായി ടൂർണമെന്റിലെ ടോപ് സോക്കോററായത് നൈജീരിയൻ താരം ഒദിയോൻ ഇഹാലോയാണ്. ലൂസേഴ്സ് ഫൈനലിലേതടക്കം അഞ്ച് ​ഗോളുകളാണ് ടൂർണമെന്റിൽ ഇഹാലോ നേടിയത്. ചൈനീസ് ലീ​ഗിലെ ഷാങ്ഹായ് ​ഗ്രീൻലാൻഡ് ഷെൻഹ്വയുടെ താരമാണ് ഇഹാലോ. നേഷൻസ് കപ്പിന് പിന്നാലെ ഇഹാലോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് അൾജീരിയയുട ഇസ്മായിൽ ബെന്നാസെറാണ്. ഇറ്റാലിയൻ ക്ലബ് എംപോളിക്ക് വേണ്ടിയാണ് ബെന്നാസെർ കളിക്കുന്നത്. മികച്ച ​ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടത് അൾജീരിയയുടെ തന്നെ റായിസ് എംബോൾഹി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സൗദി അറേബ്യൻ ലീ​ഗിലാണ് എംബോൾഹി കളിക്കുന്നത്. ഫെയർ പ്ലേ പുരസ്കാരം സെന​ഗലിനാണ്.

റായിസ് എംബോൾഹി
ഇസ്മായിൽ ബെന്നാസെർ