SHARE

സ്വന്തം നാട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഐ പി എൽ പതിനൊന്നാം സീസണില്‍ മികച്ച പ്രകടനം നടത്തുന്ന യുവതാരം നിതീഷ് റാണക്ക് പരുക്കേറ്റതാണ് കൊല്‍ക്കത്തയെ വലയ്ക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്.

നേരത്തെ ചെന്നൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. അന്ന് 200ലേറെ റണ്‍സ് പിന്തുടര്‍ന്നാണ് ചെന്നൈ വിജയിച്ചത്. സീസണില്‍ മികച്ച ഫോമിലുള്ള ചെന്നൈയ്‌ക്കെതിരെ വിജയം ലക്ഷ്യം വെച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. 8 കളികളില്‍ നിന്ന് 12 പോയന്റ് നേടി ചെന്നൈ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അത്രയും കളികളില്‍ നിന്ന് 8 പോയന്റ് സ്വന്തമുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്.

ടീമിന് വേണ്ടി സീസണിലെ എല്ലാ മത്സരങ്ങളും കളിച്ച നിതീഷ് റാണ 188 റണ്‍സും 4 വിക്കറ്റുകളുമാണ് നേടിയിട്ടുള്ളത്. ആകെ 25 ഐ പി എൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ റാണ 625 റൺസ് സ്വന്തം പേരിലാക്കിയിട്ടുണ്ട്.