SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടെങ്കിലും പകരം മറ്റ് സൂപ്പർ താരങ്ങളാരും റയൽ ടീമിലെത്തില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയത്തിന് ശേഷംമാധ്യമങ്ങളോട് സംസാരിക്കവേ റയൽ പരിശീലകൻ ലോപടെഗി തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.‌

സൂപ്പർ കപ്പ് മത്സരത്തിലെ പരാജയം കൊണ്ട് മാത്രം ഇത്തവണ റയലിൽ പുതിയ കളിക്കാരെ എത്തിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും, ടീം മികച്ച പ്രകടനം തന്നെയാണ് തോൽ വിയിലും പുറത്തെടുത്തതെന്നും പറഞ്ഞ ലോപടെഗി മത്സരത്തിൽ അത്ലറ്റിക്കോ നേടിയ മൂന്നാം ഗോളാണ് കളി തിരിച്ചതെന്നും കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനാൽ അദ്ദേഹത്തിന് പകരക്കാരനായി പുതിയ താരം വരണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് തൽക്കാലം ടീമിലേക്ക് പുതുതായി ആരും എത്തിയേക്കില്ലെന്ന് റയൽ പരിശീലകൻ സൂചിപ്പിച്ചിരിക്കുന്നത്. നിലവിൽ റൊണാൾഡോ ടീം വിട്ടതിനാൽ ഗരത് ബെയിലാണ് റയൽ മുന്നേറ്റത്തിലെ പ്രധാനി.