SHARE

ഐഎസ്എല്ലില്‍ ലഭിച്ച ഇടവേളയിലെ സൗഹൃദമത്സരം ആഘോഷമാക്കിയിരിക്കുകയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗോര്‍ഖ ട്രെയിനിംഗ് സെന്ററിനെതിരെയായിരുന്നു മത്സരം. ഒന്നിനെതിരെ പതിനൊന്നു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.

ആദ്യ പകുതിയില്‍ മാത്രം കളിച്ച ജ്യാനിന്റെ പ്രകടനമായിരുന്നു ഗംഭീരം. നാലു ഗോളുകളാണ് ജ്യാന്‍ നേടിയത്. 15-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച ജ്യാന്‍ ആദ്യ പകുതിയുടെ അവസാനം വരെ ആക്രമണം തുടര്‍ന്നു 45-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍. 26,43 മിനിറ്റുകളിലായിരുന്നു മറ്റ് രണ്ട് ഗോളുകള്‍.

നിഖില്‍ ഖദം, മാര്‍ട്ടിന്‍ മാക്‌സിമില്ലിയാനോ, റുബേര്‍ട്ട്, ലാലങ്മാവിയ,പുയറ്റെ, പന എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. 27-ന് മുംബൈ സിറ്റിക്കെതിരെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഐഎസ്എല്ലിലെ അടുത്ത മത്സരം. കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ബംഗളുരു എഫ്‌സിയെ നേരിടും.