SHARE

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പർ താരം ജുവാൻ മാസിയയെ സ്വന്തമാക്കി അർജന്റൈൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ ചചാരിറ്റ ജൂനിയേഴ്സ്. ഉറുഗ്വെൻ താരമായ മാസിയയെ ടീമിലെത്തിച്ച വിവരം അർജന്റൈൻ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നേറ്റ നിര താരമായ മാസിയ ടീം വിട്ടത് ഇക്കുറി നോർത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയാണ്.

ഉറുഗ്വെയുടെ അണ്ടർ 17, അണ്ടർ 23 ദേശീയ ടീമുകളിൽ കളിച്ചിട്ടുള്ള മാസിയ കഴിഞ്ഞ സീസണിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തുന്നത്. ടീമിനായി സീസണിൽ 15 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 3 ഗോളുകളും സ്കോർ ചെയ്തു. പോയ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്ന എൽക്കോ ഷട്ടോറി ഇത്തവണ ടീം വിട്ടതിന് പിന്നാലെ നിരവധി താരങ്ങളും നോർത്ത് ഈസ്റ്റ് വിട്ടിരുന്നു‌ ബാർത്തലോമ്യൂ ഒഗ്ബെച്ചി, റൗളിൻ ബോർജസ്, കീഗൻ പെരേര എന്നിവർ അവരിൽ ചിലർ മാത്രം. ഇപ്പോളിതാ മാസിയയുടെ സേവനവും വരും സീസണിൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വലിയ തലവേദനയിലായിരിക്കുകയാണ് നോർത്ത് ഈസ്റ്റ് മാനേജ്മെന്റ്.