SHARE

അവസാന നിമിഷം, ബോക്സിനുള്ളിൽ ഹര്‍മന്‍ ജ്യോത് കബ്രയുടെ ഫൗള്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് പെനാല്‍ട്ടി. നാടകീയമായ ഒന്നാം പാദ സെമിഫൈനലില്‍ ബെംഗളുരുവിനെ തോൽപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഹൈലാന്‍ഡേഴ്‌സിന്റെ വിജയം.

ആദ്യമായി സെമിയില്‍ കയറിയതിന്റെ ആവേശത്തിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കളി തുടങ്ങി 20ാം മിനുട്ടില്‍ അത്യുഗ്രന്‍ ഫിനിഷിംഗിലൂടെ റെഡീം ത്‌ലാംഗ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാനുള്ള ശ്രമവും ബെംഗളുരു തുടങ്ങി. എന്നാല്‍ 82ാം മിനുട്ടുവരെ നോര്‍ത്ത് ഈസ്റ്റ് പിടിച്ചു നിന്നു.

ഒടുവില്‍ നിശ്ചിത സമയം അവസാനിക്കാന്‍ 8 മിനുട്ടുകള്‍ അവശേഷിക്കേ, സിസ്‌കോ ഫെര്‍ണാണ്ടസ് ബെംഗളുരുവിനെ ഒപ്പമെത്തിച്ചു. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. എന്നാൽ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍ട്ടിയിലൂടെ ജുവാന്‍ മാസിയ നോര്‍ത്ത് ഈസ്റ്റിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു

11ന് ബെംഗളുരുവില്‍ വെച്ചാണ് രണ്ടാംപാദ സെമിഫൈനല്‍ മത്സരം നടക്കുക. അതിന് മുമ്പ് 9ന് മുംെൈബ സിറ്റി എഫ് സി-എഫ് സി ഗോവ ആദ്യപാദ സെമിഫൈനല്‍ മുംബൈയില്‍ വെച്ച് നടക്കും.