ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റമത്സരത്തിൽ തന്നെ ഹാട്രിക്ക് നേടി ആരാധകരുടെ കൈയ്യടി നേടിയിരിക്കുകയാണ് എർലിങ് ബ്രാട്ട് ഹാലൻഡ് എന്ന പത്തൊമ്പതുകാരൻ. യൂറോപ്യൻ കിരീടപ്പോരാട്ടത്തിൽ ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിനായി ബെൽജിയൻ ക്ലബ് ജെൻകിനെതിരെയാണ് ഹാലൻഡിന്റെ ഹാട്രിക്ക് നേട്ടം
ഇംഗ്ലീഷ് സൂപ്പർ താരം വെയിൻ റൂണിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ കൗമാരക്കാരൻ എന്ന നേട്ടവും ഹാലൻഡിന് സ്വന്തമായി. നോർവേതാരമായ ഹാലൻഡ് മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഗോൾവലചലിപ്പിച്ചു. 34-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്റെ ഹാട്രിക്കും ഈ കൗമാരതാരം തികച്ചു
നോർവേ അണ്ടർ 20 ടീമിൽ സ്ഥിരാംഗമാണ് ഹാലൻഡ്. ഇക്കഴിഞ്ഞ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി ഒരു മത്സരത്തിൽ ഒമ്പത് ഗോളുകൾ നേടി ഹാലൻഡ് ലോകശ്രദ്ധ നേടിയിരുന്നു.