SHARE

ഇം​ഗ്ലീഷ് ക്ലബ് നോർവിച്ച് സിറ്റി, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന നോർവിച്ച് ഇന്നലെയാണ് പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റമുറപ്പിച്ചത്. ഒരു സീസണിന്റെ മാത്രം ഇടവേളയ്ക്ക് ശേഷമാണ് നോർവിച്ചിന്റെ തിരിച്ചുവരവ്.

‌ഇന്നലെ നടന്ന മത്സരങ്ങളിൽ മൂന്ന്,നാല് സ്ഥാനങ്ങളിലുള്ള ബ്രെന്റ്ഫോർഡ്, സ്വാൻസി എന്നീ ടീമുകൾ സമനില വഴങ്ങി. ഇതോടെ തന്നെ ശേഷിക്കുന്ന മത്സരങ്ങെല്ലാം തോറ്റാൽ പോലും നോർവിച്ചിന് സ്ഥാനക്കയറ്റം കിട്ടുമെന്ന സാഹചര്യമായി, തുടർന്ന് ഇന്നലെ വൈകി നടന്ന പോരാട്ടത്തിൽ നോർവിച്ച് ബേൺമത്തിനോട് തോറ്റു. എന്നാൽ സ്ഥാനക്കയറ്റം ഉറപ്പാക്കിയ സ്ഥിതിക്ക് തോൽവി നോർവിച്ചിനെ ബാധിച്ചതേയില്ല.

നിലവിൽ 42 മത്സരങ്ങളിൽ നിന്ന് 90 പോയിന്റാണ് നോർവിച്ചിനുള്ളത്. തൊട്ടുപിന്നിലുള്ള വാറ്റ്ഫോർ‍ഡിനെ അത്രതന്നെ മത്സരത്തിൽ നിന്ന് 82 പോയിന്റാണുള്ളത്. ഇനി നാല് മത്സരങ്ങളാണ് ഓരോ ക്ലബുകൾക്കും ശേഷിക്കുന്നത്. ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നേടിയാൽ തന്നെ ഡിവിഷൻ ചാമ്പ്യന്മാരായി നോർവിച്ചിന് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്താം.