SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻടീമിൽ നിന്ന് മയങ്ക് അഗർവാളിനെ ഒഴിവാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ താരം‌ സഹീർ ഖാൻ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം നൽകാതിരുന്ന അഗർവാളിനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പുറത്താക്കിയത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും, കൃത്യമായി ഡ്രിങ്ക്സ് നൽകാതിരുന്നതാണോ ആദ്ദേഹം ചെയ്ത തെറ്റെന്നും സഹീർ ഖാൻ ചോദിക്കുന്നു. ക്രിക് ബസിനോട് സംസാരിക്കവെ യായിരുന്നു ഇക്കാര്യത്തിൽ സഹീർ മനസ് തുറന്നത്.

സെലക്ടർമാർ അഗർവാളിനോട് ചെയ്തത് ശരിയായ കാര്യമല്ലെന്നാണ്‌ സഹീറിന്റെ പക്ഷം. മോശം പ്രകടനം കാഴ്ച വെച്ചതിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്താകുന്ന കാര്യം നമുക്ക് മനസിലാക്കാമെന്നും, എന്നാൽ സൈഡ് ബെഞ്ചിൽ മാത്രമിരുന്ന താരത്തെ ഒഴിവാക്കുന്നതിന്റെ ലോജിക്ക്‌ പിടികിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.