SHARE

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും, ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ തന്റെ ചിന്തയെന്നും ഇന്ത്യൻ സൂപ്പർ താരം രാഹുൽ. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്‌.

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രാഹുലിന് ഇടം ലഭിക്കുമോ എന്നുള്ള കാര്യം ഇത് വരെയും ഉറപ്പായിട്ടില്ല. ഇതേക്കുറിച്ച് ബന്ധപ്പെട്ടുള്ള ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കുന്നതിനെപ്പറ്റി താൻ വലുതായൊന്നും ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ രാഹുൽ ഇങ്ങനെ കൂട്ടിച്ചേർത്തു‌‌. “ക്രിക്കറ്ററെന്ന നിലയിൽ തങ്ങളുടെ ഐപിഎൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് താൻ ലക്ഷ്യമിടുന്നത്‌. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ സ്വാഭാവികമായും ലോകകപ്പ് സെലക്ഷനിലും നമ്മൾ പരിഗണനയിൽവരും. പക്ഷേ നിങ്ങൾ സെലക്ഷനെക്കുറിച്ച് അമിതമായി ചിന്തിക്കുകയാണെങ്കിൽ അത് നിങ്ങളിൽത്തന്നെ അമിത സമ്മർദ്ദം സൃഷ്ടിക്കും.” രാഹുൽ പറഞ്ഞുനിർത്തി.