SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നിർണായക താരമാവുക മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. കഴിഞ്ഞ രണ്ട് പരമ്പരകളിലും ധോണി കളിച്ച രീതി ഇന്ത്യൻ ടീമിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്നും, അദ്ദേഹത്തിന്റെ ഫോം ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറെ നിർണായകമാകുമെന്നും പ്രസാദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ‌ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണിയുടെ ബാറ്റിംഗ് മികവിനൊപ്പം അദ്ദേഹത്തിന്റെ പരിചയസമ്പത്തും ലോകകപ്പിൽ ഇന്ത്യയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് പ്രസാദ് പറയുന്നു. ” മുൻപ് ആവശ്യത്തിന് മത്സരങ്ങളില്ലാതിരുന്നത്‌ ധോണിക്ക് തിരിച്ചടിയായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹം തുടർച്ചയായി കളിക്കുന്നത് ടീമിന്‌ ഗുണകരമായി. ലോകകപ്പിന് മുൻപ് ഐപിഎൽ കൂടി വരാനിരിക്കുന്നതിനാൽ അദ്ദേഹത്തിന് ഇനിയും കൂടുതൽ മത്സരപരിചയം ലഭിക്കും.

-Advertisement-

ധോണിയുടെ ഇപ്പോളത്തെ ബാറ്റിങ് ഫോമിൽ തനിക്ക് വളരെയധികം സന്തോഷമുണ്ട്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന താരമാകാൻ പോവുന്നത് ധോണിയാണ്. വിക്കറ്റ് കീപ്പിംഗാകട്ടെ, ബാറ്റിംഗാകട്ടെ, ഉപദേശക റോളാവട്ടെ ധോണി ലോകകപ്പിൽ താരമാകും. ” പ്രസാദ് പറഞ്ഞു നിർത്തി.