SHARE

ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ ദിന മത്സരങ്ങളിൽ തിളങ്ങിയ പ്രമുഖർ കൃണാൽ പാണ്ട്യ, ദിനേഷ് കാർത്തിക്ക്, സുരേഷ് റെയ്ന, ഭുവനേശ്വർ കുമാർ എന്നിവരായിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനം ഇന്നലെ തങ്ങളുടെ ടീമുകൾക്കായി കാഴ്ച വെച്ച സൂപ്പർ താരങ്ങളുടെ പ്രകടനങ്ങൾ ഒന്ന് നോക്കാം.

  1. കൃണാൽ പാണ്ട്യ Vs ഉത്തരാഖണ്ഡ്

ബറോഡ നായകനായ കൃണാൽ പാണ്ട്യ, ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ 42 പന്തുകളിൽ 5 വീതം ബൗണ്ടറികളും, സിക്സറുകളുമടക്കം 76 റൺസ് നേടുകയും, ബോളിംഗിൽ 4 ഓവറിൽ 33 റൺസ് വിട്ടു കൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ബറോഡ ഈ മത്സരത്തിൽ 5 റൺസിന് വിജയിച്ചു.

  1. ദിനേഷ് കാർത്തിക്ക് Vs ഉത്തരാഖണ്ഡ്

തമിഴ്നാട് 66 റൺസിന് ജയം നേടിയ മത്സരത്തിൽ വെറും 17 പന്തുകളിൽ 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 46 റൺസാണ് കാർത്തിക്ക് അടിച്ചു കൂട്ടിയത്‌.

  1. സുരേഷ് റെയ്ന Vs പഞ്ചാബ്

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയ റെയ്ന ഇന്നലെ ഉത്തർപ്രദേശിനായി 50 പന്തുകളിൽ 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 56 റൺസ് നേടി പുറത്താകാതെ നിന്നു. അദ്ദേഹത്തിന്റെ ടീം പക്ഷേ മത്സരത്തിൽ 11 റൺസിന് തോറ്റു.

  1. ഭുവനേശ്വർ കുമാർ Vs പഞ്ചാബ്

ഐപിഎല്ലിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ഉത്തർപ്രദേശ് താരമയം ഭുവനേശ്വർ കുമാർ തകർപ്പൻ ബോളിംഗാണ് പുറത്തെടുത്തത്. 4 ഓവറുകളിൽ വെറും 22 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ഭുവി മിന്നും പ്രകടനം പുറത്തെടുത്തിട്ടും ടീമിന് പക്ഷേ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.

  1. റിയാൻ പരാഗ് Vs ഹൈദരാബാദ്

അസമിന്റെ കളികാരനായ റിയാൻ പരാഗ് തകർപ്പൻ ഓൾ റൗണ്ട് പ്രകടനമാണ് ഇന്നലെ ഹൈദരാബാദിനെതിരെ കാഴ്ച വെച്ചത്. അസം 2 റൺസിന്റെ ആവേശം ജയം നേടിയ മത്സരത്തിൽ 40 പന്തുകളിൽ 3 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 51 റൺസ് നേടി പുറത്താകാതെ നിന്ന പരാഗ്, 4 ഓവറുകളിൽ വെറും 27 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി