SHARE

ചിക്കൻ പോക്സ് ബാധിച്ച ശ്രീല‌ങ്കൻ പേസർ നുവാൻ പ്രദീപ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഐസിസിയാണ് ഈ വാർത്ത പുറത്ത് വിട്ടത്. പ്രദീപിന് പകരക്കാരനായി സീമർ കാസൻ രജിത ലങ്കൻ ടീമിനൊപ്പം ചേരും.

ലോകകപ്പിൽ ഇത് വരെ മൂന്ന് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ പ്രദീപ് അഞ്ച് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലങ്ക ആവേശ ജയം നേടിയ മത്സരത്തിലും താരം ടീമിലുണ്ടായിരുന്നു‌. ലോകകപ്പ് സെമി‌സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ലങ്കയ്ക്ക് വിജയം അനിവാര്യമാണ്. നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ടൂർണമെന്റിൽ അവരുടെ അടുത്ത പോരാട്ടം.