SHARE

ഒരു ബുന്ദസ്‌ലി​ഗ സീസണിൽ ഏറ്റവുമധികം തവണ മഞ്ഞക്കാർഡ് കണ്ടതിന്റെ റെക്കോർഡ് ഇനി പഡേർബോൺ എസ്.സി താരം ക്ലാസ് ​ഗാസുലയക്ക്. ഇന്നലെ വെർഡർ ബ്രെമനെതിരായ മത്സരത്തിൽ സീസണിലെ 17-ാം മഞ്ഞക്കാർഡ് കണ്ടതോടെയാണിത്.

ബ്രെമനെതിരായി സ്വന്തം ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പഡേർബോൺ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് വൻ തോൽവിയേറ്റുവാങ്ങി. ഈ മത്സരത്തിന്റെ 32-ാം മിനിറ്റിൽ ബ്രെമന്റെ അമേരിക്കൻ മുന്നേറ്റതാരം ജോഷ് സാർജെന്റിനെ ഫൗൾ ചെയ്തതിനാണ് അൽബേനിയക്കാരനായ മധ്യനിരതാരം ​ഗാസുലയ്ക്ക് നേരെ റഫറി മഞ്ഞക്കാർഡ് ഉയർത്തിയത്.

പോളണ്ട് പ്രതിരോധതാരം തോമസ് സാറ്റോ കുറിച്ച 16 മഞ്ഞക്കാർഡിന്റെ റെക്കോർഡാണ് ​ഗാസുല മറികടന്നത്. 1998-99 സീസണിൽ ഡൂയിസ്ബർ​ഗിനായി കളിക്കവെയാണ് സാറ്റോ ബുന്ദസ്‌ലി​ഗയിലെ മഞ്ഞക്കാർഡിൽ റെക്കോർ‍ഡിട്ടത്.