ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന നിലയിലായിരുന്ന കിവികള്‍ ലഞ്ചിന് പിരിഞ്ഞത് മൂന്നുവിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍. നാലോവറുകള്ക്കിടയില് മൂന്നുവിക്കറ്റുകള്‍ വീണതാണ് സന്ദര്‍ശകരെ തളര്‍ത്തിയത്. സ്പിന്നര്‍ അഖില ധനഞ്ജയയ്ക്കാണ് മൂന്നുവിക്കറ്റുകളും.
ടോം ലാഥം (30), കെയ്ന്‍ വില്യംസണ് (പൂജ്യം), ജീത് റാവല്‍ (33) എന്നിവരാണ് പുറത്തായത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ 250 റണ്‍സിന് മുകളിലേക്കുള്ള ഏതു സ്കോറും മികച്ചതാണ്. ന്യൂസിലന്‍ഡ് നിരയില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുന്നുണ്ട്. ഈ ടെസ്റ്റ് പരമ്പര 2-0ത്തിന് നേടാനായാല്‍ കിവികള്‍ക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്താം.