SHARE

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന്റെ ഹീറോ അജാസ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനാണ്. ലങ്കയുടെ അഞ്ചുവിക്കറ്റുകള്‍ എറിഞ്ഞിട്ട അജാസ് തന്നെയാകും രണ്ടാം ഇന്നിംഗ്‌സിലെ തുറുപ്പുചീട്ടും. കഴിഞ്ഞവര്‍ഷമാണ് അജാസ് ദേശീയ ടീമിലേക്ക് എത്തുന്നത്.

ഇതുവരെ പത്തില്‍ താഴെ ടെസ്റ്റുകളെ കളിച്ചിട്ടുള്ളൂ. എന്നാല്‍ കിട്ടിയ അവസരങ്ങളെല്ലാം നന്നായി മുതലാക്കുന്ന അജാസ് ഇപ്പോള്‍ കിവി നിരയിലെ ആദ്യ ചോയിസാണ്. ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ മെരുക്കാന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആശ്രയിക്കുന്നതും ഈ മുപ്പത്തുകാരനെയാണ്. ന്യൂസിലന്‍ഡിനായി നിരവധി ഇന്ത്യന്‍ വംശജര്‍ കളിച്ചിട്ടുണ്ട്. 1992ലെ ലോകകപ്പില്‍ കളിച്ച ദീപക് പട്ടേല്‍ മുതല്‍ ജീതന്‍ പട്ടേല്‍, ഇഷ് സോധി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ വേരുകളുള്ളവരാണ്.