SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്ക്ക് വിജയം നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയാണ് ഒഡീഷ വിജയം കണ്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം ഇതോടെ ഒഡീഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു.

കളിയില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു ആദ്യം ലീഡ് നേടിയത്. 24-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ഷവേസിന്റെ വകയായിരുന്നു ഗോള്‍. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ നോര്‍ത്ത് ഈസറ്റിനു സാധിച്ചെങ്കിലും 47-ാം മിനിട്ടില്‍ ഒഡീഷ തിരിച്ചടിച്ചു. മാനുവര്‍ ഒന്‍വു ആയിരുന്നു ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പെരെസിലൂടെ ഒഡീഷ വിജയം കണ്ടു.

-Advertisement-

17 മത്സരങ്ങള്‍ കളിച്ച ഒഡീഷ ഇപ്പോള്‍ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് എന്നാല്‍ ഇത്രയും മത്സരങ്ങളില്‍ നിന്നും 26 പോയിന്റുള്ള മുംബൈ സിറ്റിയാണ് നാലാമത്. ഇരു ടീമുകള്‍ക്കും ഇനി ഓരോ മത്സരം വീതമാണ് അവശേഷിക്കുന്നത് . ഇതു കൊണ്ട് തന്നെ ഈ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.

ഒഡീഷയുടെ അവസാന മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് മുംബൈയുടെ എതിരാളികള്‍ ചെന്നൈന്‍ എഫ് സിയാണ്.