SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്.സി.പുതിയ പ്രസിഡന്റിനെ നിയമിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് സ്വദേശി രാജ് അത്വാളാണ് ഒഡിഷയുടെ പുതിയ പ്രസിഡന്റ്. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥീരീകരിച്ചു.

ഇം​ഗ്ലീഷ്-സ്കോട്ടിഷ് ഫുട്ബോളിലായി 25 വർഷത്തെ പ്രവർത്തനപരിചയവുമായാണ് അത്വാൾ ഒഡിഷയിലെത്തുന്നത്. സ്കോട്ടിഷ് സൂപ്പർ ക്ലബ് റേഞ്ചേഴ്സ്, ഇം​ഗ്ലീഷ് ക്ലബുകളായ വാറ്റ്ഫോർഡ്, കവന്ററി സിറ്റി തുടങ്ങിയ ക്ലബുകളിൽ വിവിധ പദവി വഹിച്ചശേഷമാണ് അത്വാൾ ഇന്ത്യയിലെത്തുന്നത്. ബ്രണ്ടൻ റോഡ്ജേഴ്സ്, ​ഗാരി മക്ക്ആലിസ്റ്റർ, സീൻ ഡയിഷ്, പീറ്റർ റീഡ് തുടങ്ങിയ പ്രമുഖ പരിശീലകർക്കൊപ്പം അത്വാൾ പ്രവർത്തിച്ചിട്ടുണ്ട്.

ക്ലൂബിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിനൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക ഇടപാടുകളും പ്രഡിഡന്റിന്റെ ദൗത്യമാണ്. ക്ലബ് പ്രസി‍ഡന്റായി നിയമിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അത്വാൾ ഇന്ത്യയിലെത്തിയിട്ടില്ല.