SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒ‍ഡിഷ എഫ്.സിക്ക് മധ്യനിരതാരം കോൾ അലക്സാണ്ടറിനെ നിലനിർത്താനായില്ല. രണ്ട് വർഷത്തെ കരാറിൽ കഴിഞ്ഞ സീസണിൽ ഒഡിഷയിലെത്തിയ കോൾ, ഇപ്പോൾ ക്ലബ് വിട്ടിരിക്കുകയാണ്. ഒഡിഷ തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

32-കാരനായ കോൾ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ്. മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള സ്റ്റുവർട്ട് ബാക്സ്റ്റർ കഴിഞ്ഞ സീസണിൽ ഒഡിഷയിലെത്തിയതോടെയാണ് കോളും ഒപ്പം കൂടിയത്. തുടർന്ന് ബാക്സ്റ്റർ ഒഡിഷ വിട്ട് ബാക്സ്റ്റർ, ദക്ഷിണാഫ്രിക്കൻ ക്ലബ് കൈസർ ചീഫ്സിലെത്തി. ഇതോടെ അദ്ദേഹം കോളിനെ വീണ്ടും ഒപ്പം കൂട്ടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് താരം ക്ലബ് വിട്ടതായി ഒഡിഷ അറിയിച്ചത്.

കോളിനെ ട്രാൻസ്ഫർ തുക കൈപ്പറ്റിയാണ് ഒഡിഷ് ക്ലബ് വിടാൻ അനുവദിക്കുന്നത്. എന്നാൽ കൈസർ ചീഫിലേക്കാണോ കോൾ കൂടുമാറുക എന്നത് വ്യക്തമാക്കിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയിൽ തുടരാൻ കോൾ ആ​ഗ്രഹിക്കുന്നുണ്ടെന്നും കൈസർ ചീഫിൽ കോൾ ചേരുമെന്നും ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ വ്യക്തമാക്കി.