SHARE

ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സി താരങ്ങളെ സ്വന്തമാക്കുന്നത് തുടരുന്നു. ഏറ്റവുമൊടുവിൽ പ്രതിരോധതാരം കമൽപ്രീത് സിങ്ങിനെയാണ് ഒഡിഷ റാഞ്ചിയിരിക്കുന്നത്. ക്ലബ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

ഐ-ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിൽ നിന്നാണ് റൈറ്റ് ബാക്കായ കമൽപ്രീതിനെ ഒഡിഷ റാഞ്ചിയത്. രണ്ട് വർഷത്തെ കരാറിലാണ് ഈ 22-കാരൻ ടീമിലെത്തുന്നത്. പഞ്ചാബ് സ്വദേശിയായ കമൽപ്രീത് ഐ-ലീ​ഗ് ക്ലബ് മിനർവ പഞ്ചാബിലൂടെയാണ് കരിയർ തുടങ്ങുന്നത്. മിനർവ ഐ-ലീ​ഗ് ജേതാക്കളായ 2017-18 സീസണിലെ പ്രകടനമാണ് കമൽപ്രീതിനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യയുടെ അണ്ടർ 16,19 ടീമുകളിലും കളിച്ചിട്ടുണ്ട്.

അടുത്ത സീസൺ മുന്നിൽ കണ്ട് ഒഡിഷ സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് കമൽപ്രീത്. ഈ ആഴ്ച തന്നെ ഇത് നാലമത്തെ താരത്തെയാണ് ക്ലബ് സ്വന്തമാക്കിയത്.