SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കിക്കഴിഞ്ഞു ഒഡിഷ എഫ്.സി. വിക്ടർ മോം​ഗിൽ, ജാവി ഹെർണാണ്ടസ് എന്നീ സ്പാനിഷ് താരങ്ങളുടെ സൈനിങ് ഇതിനം പ്രഖ്യാപിക്കുകയും കഴിഞ്ഞു അവർ. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൂന്നാം വിദേശതാരത്തേയും അവർ വൈകാതെ പ്രഖ്യാപിച്ചേക്കും.

സ്പെയിനിൽ നിന്ന് തന്നെയുള്ള സെന്റർ ബാക്ക് ഹെക്ടർ റോഡാസാണ് ഒഡിഷയിലേക്ക് വരാനൊരുങ്ങുന്നത്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സീസണിലേക്കുള്ള കരാറിലാകും ഈ 33-കാരൻ ഐ.എസ്.എൽ ക്ലബിലേക്കെത്തുകയെന്നാണ് റിപ്പോർട്ട്.

സ്പെയിനിലെ സൂപ്പർക്ലബ് ലെവെന്റെയുടെ അക്കാദമി താരമാണ് ഹെക്ടർ. പിന്നീട് അവരുടെ സീനിയർ ടീമിനായി ഹെക്ടർ കളിച്ചു. റയൽ ബെറ്റിസ്, എൽച്ചെ, തുടങ്ങിയ ക്ലബുകൾക്കായും ഹെക്ടർ ബൂട്ടുകെട്ടിയിട്ടുണ്ട്. നാലാം ഡിവിഷൻ ക്ലബ് കൾച്ചറൽ ലിയണോസയ്ക്ക് വേണ്ടിയാണ് ​ഹെക്ടർ ഒടുവിൽ കളിച്ചത്. ഈ മാസം തുടക്കം ലിയണോസയുമായി കരാർ റദ്ദാക്കിയ താരം ഫ്രീ ഏജന്റായിട്ടാണ് ഒഡിഷയിലെത്തുന്നത്.