SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ജനുവരി മാസത്തെ മികച്ച പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ ഒലെ ​ഗുണ്ണർ സോൾഷ്യറിനെ തിരഞ്ഞെടുത്തു. 2012-ൽ അലക്സ് ഫെർ​ഗൂസന് ശേഷം ഇതാദ്യമായാണ് ഒരു യുണൈറ്റഡ് പരിശീലകൻ ഈ പുരസ്കാരം നേടുന്നത്. 2012 ഒക്ടോബറിലായിരുന്നു ഫെർ​ഗി പുരസ്കാരം സ്വന്തമാക്കിയത്.

ജനുവരിയിൽ പ്രീമിയർ ലീ​ഗിൽ യുണൈറ്റഡ് കളിച്ച് നാലിൽ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ടോട്ടനം, ബ്രൈട്ടൻ, ന്യൂകാസിൽ എന്നിവരെയാണ് ചുവന്ന ചെകുത്താന്മാർ തകർത്തത്. ബേൺലിക്കെതിരായ മത്സരം സമനിലയിലാകുകയും ചെയ്തു. സോൾഷ്യർ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഇതുവരെ യുണൈറ്റഡ് തോറ്റിട്ടില്ല.

കഴിഞ്ഞ ഡിസംബറിലാണ് സോൾഷ്യർ യുണൈറ്റഡിന്റെ പരിശീലകനാകുന്നത്. ഹോസെ മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്കാണ് സോൾഷ്യർ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫെർ​ഗൂസന് കീഴിൽ കളിച്ചിരുന്നയാളാണ് നോർവേക്കാരനായ സോൾഷ്യർ. 1999-ലെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ബയേൺ മ്യൂണിച്ചിനെതിരെ വിജയ​ഗോൾ നേടിയതും സോൾഷ്യറായിരുന്നു