SHARE

നേപ്പാളിലെ ക്രിക്കറ്റ് ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരുന്ന നേപ്പാള്‍ ടീമിന്റെ നാട്ടിലെ ആദ്യ ഏകദിന മത്സരത്തില്‍ നേപ്പാളിന് തോല്‍വി. ഒമാനുമായായിരുന്നു നേപ്പാള്‍ ഏറ്റുമുട്ടിയത്. 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഒമാന്‍ നേപ്പാളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആദ്യ മത്സരത്തില്‍ നിരാശ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണെടുത്തത്. മധ്യനിര ബാറ്റ്‌സ്മാന്‍ മൊഹമ്മദ് നദീമിന്റെ മികച്ച പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ നേപ്പാളിനെ സഹായിച്ചത്. 96 ബോളില്‍ നിന്നും പുറത്താകാതെ 68 റണ്‍സാണ് നദീം നേടിയത്. നേപ്പാളിനു വേണ്ടി കരണ്‍ കെസി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാററിംഗിനിറങ്ങിയ നേപ്പാള്‍ 46.5 ഓവറില്‍ 179 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 108 ബോളില്‍ നിന്നും 55 റണ്‍സെടുത്ത ഷരാദ് വേസാവ്കാറാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. ടീം പരാജയപ്പെട്ടെങ്കിലും നാട്ടില്‍ നടന്ന ആദ്യ ഏകദിനത്തിന്റെ ആവേശത്തിലാണ് ടീംമഗങ്ങളും ആരാധകരും