SHARE

ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഒമാനില്‍ ഒക്ടോബറില്‍ സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ട്വന്റി-20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അഞ്ചു രാജ്യങ്ങളെ അണിനിരത്തിയാണ് ട്വന്റി-20 ടൂര്‍ണമെന്റ്. ഒമാനെ കുടാതെ നേപ്പാള്‍, ഹോങ്കോംഗ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് ടീമുകളും ടൂര്‍ണമെന്റില്‍ കളിക്കും. എല്ലാ ടീമുകള്‍ക്കും നാലു മത്സരങ്ങള്‍ ലഭിക്കും.

ഒക്ടോബര്‍ അഞ്ചിന് ഒമാനും ഹോങ്കോംഗും തമ്മിലുള്ള മത്സരത്തോടെയാകും ടൂര്‍ണമെന്റിന് തുടക്കമാകുക. മത്സരങ്ങള്‍ ഒമാന്‍ ക്രിക്കറ്റിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. അടുത്തിടെ ക്രിക്കറ്റില്‍ വലിയ നേട്ടങ്ങളാണ് ഒമാന്‍ സ്വന്തമാക്കിയത്. ഏകദിന പദവിയും ലഭിച്ചിരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനാല്‍ ക്രിക്കറ്റിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്.