SHARE

ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ ക്ലബാകാനൊരുങ്ങുകയാണ് എഫ്.സി.​ഗോവ. അടുത്തമാസം സ്വന്തം നാ‌ട്ടിൽ തന്നെ ​ഗോവയുടെ ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങൾ അരങ്ങേറുക. എന്നാൽ ചാമ്പ്യൻസ് ലീ​ഗ് ഉന്നമിട്ടുള്ള തയ്യാറെടുപ്പുകൾ ​ഗോവയ്ക്ക് ഇപ്പോഴും തുടങ്ങാനായിട്ടില്ല.

ഐ.എസ്.എൽ പ്ലേ ഓഫിലെത്തിയ ​ഗോവ ഈ ബുധനാഴ്ച മുതലാണ് ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങളുൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനിരുന്നത്. എന്നാൽ ഇതിനിടെയാണ് പരിശീലകൻ ജുവാൻ ഫെറാൻഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിശ്ചയിച്ച സമയത്ത് പരിശീലകനം തുടങ്ങാനായില്ല. ഇതിനുപിന്നാലെ ഫസ്റ്റ് ടീമിലെ ഒരു കളിക്കാരനും കോവിഡ് പോസിറ്റീവായി. ഇതോടെ പരിശീലനം ഇനി തിങ്കളാഴ്ച മുതൽ തുടങ്ങാനാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

ഖത്തർ ക്ലബ് അൽ റയാൻ, ഇറാനിയൻ ക്ലബ് പെർസ്പോളിസ് എന്നിവരാണ് ​ഗോവയ്ക്കൊപ്പം ​ഗ്രൂപ്പിലുള്ളത്. ഇതിനുപുറമെ ഒരു പ്ലേ ഓഫ് ജേതാക്കൾ കൂടിയെത്തും ​ഗ്രൂപ്പിൽ. ഏപ്രിൽ 14-ന് ഫത്തോർദ സ്റ്റേഡിയത്തിൽ അൽ റയാനെതിരെയാണ് ​ഗോവയുടെ ആദ്യ ചാമ്പ്യൻസ് ലീ​ഗ് മത്സരം