SHARE

ഐ.എസ്.എൽ ഏഴാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷകളിലാണ്. അടിമുടി മാറിയ ടീമുമായാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ വിദേശതാരങ്ങൾ മിക്കവരും തന്നെ മികച്ച പ്രകടനം നടത്തിയെങ്കിലും അതിൽ സിഡോ മാത്രം ടീമിൽ തുടരുന്നുള്ളു.

ഫാക്കുൻഡോ പെരേയ്ര, വിസെന്റെ ​ഗോമസ്, ​ഗാരി ഹൂപ്പർ, കോസ്റ്റ നമോയ്നേസു എന്നിവരാണ് സിഡോയ്ക്ക് പുറമെ ബ്ലാസ്റ്റ്ഴ്സിലുള്ള വി​ദേശതാരങ്ങൾ. ഇനി രണ്ട് താരങ്ങളെ കൂടി ടീമിലെത്തിക്കാം. ഒരു സ്ട്രൈക്കറും ഒരു ഡിഫൻഡറുമാണ് ഇനി ടീമിലെത്തുക എന്നാണ് സൂചന.

ഇക്കാര്യത്തിൽ ജേർണലിസ്റ്റായ മാർക്കസ് മെർഹുലാവോ പുതിയ ചില സൂചനകൾ നൽകുകയാണ്. ഒരു ആഫ്രിക്കൻ പ്രതിരോധതാരത്തേയും ഏഷ്യൻ സ്ട്രൈക്കറേയുമാണ് ബ്ലാസ്റ്റേഴ്സ് ഇനി ടീമിലെത്തുക എന്നാണ് മാർക്കസിന്റെ ട്വീറ്റ്. യൂറോപ്പിലെ പ്രധാന ലീ​ഗുകളിലൊന്നിൽ കളിച്ച അന്താരാഷ്ട്ര താരമാണ് ഈ ഡിഫൻഡറെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്.

സിംബാവെ പ്രതിരോധതാരമായ കോസ്റ്റ ഇപ്പോൾ ബ്ലാസ്റ്റേഴ്സിലുണ്ട്. ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സ്പാർട്ടാ പ്രാ​ഗയിൽ ഏഴ് വർഷം കളിച്ച പരിചയസമ്പത്തുമായാണ് കോസ്റ്റയുടെ വരവ്. മാർക്കസ് നൽകുന്ന സൂചനകൾ ശരിയെങ്കിൽ ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട കാക്കുന്നത് ആഫ്രിക്കൻ പടയാളികളായിരിക്കും