SHARE

ഈ ട്രാൻസ്ഫർ ജാലകം ഇം​ഗ്ലീഷ് ക്ലബ് ചെൽസി മറക്കാനാ​ഗ്രഹിക്കുന്നതാണ്. ട്രാൻസ്ഫർ വിലക്ക് കാരണം പുതിയ താരങ്ങളെയാരേയും സ്വന്തമാക്കാൻ ചെൽസിക്കായില്ല. എന്നാൽ സീനിയർ താരങ്ങളടക്കം ക്ലബ് വിടുകയും ചെയ്തു

സൂപ്പർതാരം ഈഡൻ ഹസാർഡ്, ഡേവി‍ഡ് ലൂയിസ്, മുൻ ക്യാപ്റ്റൻ ​ഗാരി കാഹിൽ തുടങ്ങിയവരാണ് ഇക്കുറി ചെൽസി വിട്ടത്. ഇവർക്ക് പിന്നാലെ പ്രതിരോധനിരയിലെ ഒരു സൂപ്പർ താരമായ ഡേവിഡ് സപ്പകോസ്റ്റയും ചെൽസി വിടാനൊരുങ്ങുകയാണ്. സ്വന്തം നാടായ ഇറ്റലിയിയെ സൂപ്പർ ക്ലബായ എ.എസ്.റോമയിലേക്കായിരിക്കും സപ്പകോസ്റ്റ ചേക്കേറുക.

നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് റൈറ്റ് ബാക്കായ സപ്പകോസ്റ്റയെ റോമ ടീമിലെത്തിക്കുക. മെഡിക്കലിനായി സപ്പകോസ്റ്റ റോമലിത്തിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ ടോറിനോയിൽ നിന്ന് 2017-ലാണ് സപ്പകോസ്റ്റ ചെൽസിയിലെത്തിയത്. ഇം​ഗ്ലീഷ് ടീമിനായി അമ്പതിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.