SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയോട് വിടപറയാൻ ഒരു താരം കൂടി. ഫ്രഞ്ച് സെന്റർ ബാക്ക് മലങ് സാറാണ് ചെൽസി വിടാൻ തയ്യാറെടുക്കുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

23-കാരനായ മലങ് സെൻ്റർ ബാക്കാണ്. ഫ്രഞ്ച് ക്ലബ് നിസുമായ കരാർ അവസാനിച്ചശേഷം 2020-ൽ ഫ്ര ഏജന്റായാണ് മലങ് ചെൽസിയിലെത്തുന്നത്. തുടർന്ന് ആദ്യ സീസണിൽ പോർട്ടോയിലേക്ക് ലോണിൽ പോയ മലങ് കഴിഞ്ഞ സീസണിൽ ചെൽസി ഫസ്റ്റ് ടീമിൽ ഇടം പിടിച്ചു. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ മലങ്ങിനായില്ല. ഈ സാഹചര്യത്തിലാണിപ്പോൾ താരത്തെ കൈയ്യൊഴിയാനുള്ള ചെൽസി നീക്കം.

റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബ് തന്നെയായ എഎസ് മൊണാക്കോയിലേക്കാകും മലങ് കൂടുമാറുക. നിലവിൽ ലോൺ കരാറിലാണ് ചെൽസി താരത്തെ വിടുക. എന്നാൽ പിന്നീട് മലങ്ങിനെ സ്ഥിരമായ സ്വന്തമാക്കാൻ മൊണാക്കോയ്ക്ക് അവസരമുണ്ട്. സൂപ്പർതാരം ടിമോ വെർണറും ചെൽസി വിടുകയാണ്. മുൻ ക്ലബായ റെഡ്ബുൾ ലെയ്പ്സി​ഗിലേക്കായിരിക്കും വെർണറുടെ കൂടുമാറ്റം.