SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ടീമിലെ ഒരു താരത്തിന് കൂടി കോവിഡ്. ജർമൻ മധ്യനിരതാരം ഇൽക്കെ ​ഗുൺഡോ​ഗനാണ് കോവിഡ് പോസിറ്റീവായത്. ക്ലബ് തന്നെ ഇക്കാര്യം അറിയിച്ചു. ടീമിലെ മൂന്നാമത്തെ താരത്തിനാണ് കോവിഡ്. നേരത്തെ അയ്മെറിക്ക് ലാപോർട്ടെ, റിയാദ് മെഹ്‌രസ് എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു.

പ്രീമിയർ ലീ​ഗ് 2020-21 സീസണിലെ സിറ്റിയുടെ ആദ്യ മത്സരമാണിന്ന്. വോൾവ്സിനെതിരെയാണ് ഈ മത്സരം. ഇതിന മുമ്പായി നടത്തിയ പരിശോധനയിലാണ് ​ഗുൺഡോ​ഗന് പോസിറ്റീവായത്. ഇതോടെ ഇനി പത്ത് ദിവസം ​ഗുൺഡോ​ഗൻ സ്വയം ഐസോലേഷനിൽ കഴിയേണ്ടിവരും. ഇതോടെ ​ഗുൺഡോ​ഗനും ലാപോർട്ടെയും വോൾവ്സിനെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ ഇല്ല. അതേസമയം ഐസോലഷ്ൻ പൂർത്തിയാക്കിയ മെഹ്‌രസ് ടീമിനൊപ്പം പോകുമെങ്കിലും കളിക്കാൻ സാധ്യത കുറവാണ്.

ഇവർക്ക് പുറമെ പരുക്കേറ്റ സെർജിയോ അ​ഗ്യൂറോയുടെ സേവനവും സിറ്റിക്ക് ഇന്ന് ലഭിക്കില്ല. അതേസമയം തന്നെ ഇക്കുറിയെത്തിച്ച പുതിയ താരങ്ങളായ നതാൻ അക്കെയും ഫെറാൻ ടോറസും ഇന്ന് ടീമിനായി അരങ്ങേറ്റം കുറിച്ചേക്കും.