SHARE

ഇന്ത്യൻ ഫുട്ബോളിലേക്ക് അടുത്തിയായി യൂറോപ്പിൽ നിന്ന് വലിയ നിക്ഷേപങ്ങൾ വരുന്നുണ്ട്. പല വൻ ടീമുകളും ഇന്ത്യൻ ക്ലബുകളുമായി സഹകരണം നടത്തുന്നുമുണ്ട്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് ബെം​ഗളുരു എഫ്.സിയുമായും ബൊറൂസിയ ഡോർട്ട്മുണ്ട് ഹൈദരാബാദ് എഫ്.സിയുമായുമൊക്കെ കൂട്ടുകെട്ടുണ്ട്.

ഇത്തരത്തിൽ പുതിയൊരു കൂട്ടുകെട്ട് കൂടി വരും ദിസവങ്ങളിൽ പ്രഖ്യാപിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ നിന്നുള്ള ക്ലബാണ് ഇന്ത്യൻ ടീമുമായി കൂട്ടുകെട്ടിന് ഒരുങ്ങുന്നത്. ഇക്കാര്യം സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയും ട്വീറ്റ് ചെയ്തുകഴിഞ്ഞു. എന്നാൽ ടീമുകൾ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം തന്നെ എഫ്.സി ​ഗോവയും റെഡ്ബുൾ ലെയ്പ്​സി​ഗും തമ്മിൽ കൈകൊടുക്കുന്നതെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ, ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിന് ​ഗോവ യോ​ഗ്യത നേടിയതിന് പിന്നാലെ തന്നെ, ലെയ്പ്സി​ഗുമായി സഹകരണത്തിന് ശ്രമം തുടങ്ങിയെന്ന് വാർത്തകളുണ്ടായിരുന്നു.

ഈ വർഷമാദ്യം ​ഗോവയുടെ സഹപരിശീലകനായിരുന്ന ക്ലിഫോർഡ് മിറാൻഡ ലെയ്പ​ഗിനൊപ്പം പത്ത് ദിവസത്തെ പരിശീലന പരി​പാടിയിൽ പങ്കടുത്തും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ഇതനൊപ്പം തന്നെ, ഇപ്പോൾ മുംബൈയിൽ കളിക്കുന്ന ഹ്യൂ​ഗോ ബോമോ, അടുത്തിടെ ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമഖത്തിൽ ​ഗോവയും ലെയ്പ്സി​ഗും തമ്മിൽ സഹകരിക്കുന്നതായി പറഞ്ഞിരുന്നു.