SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എ.ടി.കെ മോഹൻ ബ​ഗാനുമായി ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ് കരാർ പുതുക്കിയേക്കും. സൂപ്പർതാരമായ വില്യംസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ താരം കൊൽക്കത്ത ക്ലബിൽ തുടരനാൻ തീരുമാനിച്ചതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019-ലാണ് മുന്നേറ്റതാരമായ വില്യംസ് ബ​ഗാനിലെത്തുന്നത്. ആ സീസണിൽ ക്ലബിനെ എ.എസ്.എൽ ജേതാക്കളാക്കുന്നതിലും കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിക്കുന്നതിലും വില്യംസ് നിർണായക പങ്ക് വഹിച്ചു. എന്നാൽ വില്യംസ് ക്ലബ് വിടുമെന്നുന്ന അഭ്യൂഹങ്ങൾ നേരത്തെ മുതൽ തന്നെ ശക്തമാണ്. ഇക്കുറിയും ചെന്നൈയിൻ എഫ്.സിയുമായി ബന്ധപ്പെട്ട് വില്യംസിന്റെ പേര് ഉയർന്നുകേട്ടിരുന്നു. എന്നിലിപ്പോൾ താരം ക്ലബിനൊപ്പം അടുത്ത സീസണിലും തുടരുമെന്നാണ് ഖേൽ നൗവിന്റ റിപ്പോർട്ട്. വരുന്ന ഏ.എഫ്.സി കപ്പിൽ താരം ബ​ഗാനായി കളിക്കുമെന്നും ഈ റിപ്പോർട്ടിലുണ്ട്.

അതേസമയം തന്നെ ഇക്കുറി വില്യംസ് മറ്റ് ചില ഐ.എസ്.എൽ ക്ലബുകളുമായി ചർച്ച നടത്തിയിരുനെന്നും ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഏ.എഫ്.സി കപ്പിൽ കണ്ണുവച്ച്, വില്യംസിന്റെ കരാർ പുതുക്കാൻ ബ​ഗാൻ നടത്തിയ അതേവ​ഗം നീക്കങ്ങൾ വിജയത്തിലെത്തുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.