SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി വിലയിരുത്തപ്പെടുന്ന സെർജിയോ ലൊബേറ ഇപ്പോൾ ചൈനീസ് ക്ലബ് സിഷുവാൻ ജിയുനിയുവിന്റെ ചുമതല വഹിക്കുകയാണ്. ചൈനയിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ക്ലബ്, ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടാനുള്ള ശ്രമത്തിലാണ്.

ലൊബേറ ക്ലബ് പരിശീലകനായതിന് പിന്നാലെ ഐഎസ്എല്ലിലേക്ക് തന്നെയാണ് കണ്ണെറിഞ്ഞത്. തന്റെ മുൻ ക്ലബായ എഫ്സി ​ഗോവയുടെ സ്പാനിഷ് പ്ലേമേക്കർ ജോർജ് ഓർട്ടിസ്, മുംബൈ സിറ്റിയിൽ തനിക്ക് കീഴിൽ കളിച്ച സ്പാനിഷ് താരം ഹെർനൻ സന്റാന എന്നിവരെ ലൊബേറ ചൈനീസ് ക്ലബിൽ ഒപ്പം കൂട്ടിക്കഴിഞ്ഞു. ഇപ്പോൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സ്പാനിഷ് സൂപ്പർതാരത്തെ കൂടി ലൊബേറെ തന്റെ തട്ടകത്തിലെത്തിച്ചു.

കഴിഞ്ഞ ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കായി കളിച്ച എഡു ​ഗാർസിയയാണ് സിഷുവാനിലെത്തിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദ് കിരീടമുയർത്തിയ സീസണിൽ എഡു മികച്ച പ്രകടനം നടത്തിയെങ്കിലും, സീസണിനിടെ താരം ക്ലബുമായി വേർപിരി‍ഞ്ഞിരുന്നു. ഐഎസ്എല്ലിൽ എടികെ മോഹൻ ​ബ​ഗാൻ, ബെം​ഗളുരു എഫ്സി എന്നിവർക്കായും എഡു കളിച്ചിട്ടുണ്ട്.