SHARE

ഐ-ലീ​ഗിൽ കഴിഞ്ഞ സീസണിൽ കിരീടമുയർത്തിയ ക്ലബാണ് ​ഗോകുലം കേരള. ഇതോടെ അടുത്ത വർഷം ഇവർ ഏ.എഫ്.സി കപ്പിൽ കളിക്കാനും യോ​ഗ്യത നേടി. എന്നാൽ ഐ-ലീ​ഗ് കിരീടം സ്വന്തമാക്കിയ സൂപ്പർസംഘത്തെ ​ഗോകുലത്തിന് നിലനിർത്താനാകില്ലന്നാണ് സൂചനകൾ.

വിൻസി ബാരെറ്റോ, സി.കെ.ഉബൈദ്, മായക്കണ്ണൻ, ദീപക് ദേവറാനി തുടങ്ങിയ താരങ്ങളൊക്കെ ഇതിനകം ക്ലബ് വിട്ടു. ഇക്കൂട്ടത്തിലേക്ക് ഒരു മലയാളി താരം കൂടിയെത്തുെമെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധതാരം ജസ്റ്റിൻ ജോർജാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്. പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ഐ.എഫ്.ടി.ഡബ്ല്യു.സിയും ഖേൽ നൗവിനായി എഴുതുന്ന ഹരി​ഗോവിന്ദ് തോയക്കാട്ടുമാണ് ഇക്കാര്യം പുറത്തുവിട്ടത്. 23-കാരനായ ജസ്റ്റിൻ ഇന്ന് ക്ലബ് വിട്ടെന്നാണ് ഹരി​ഗോവിന്ദ് പറയുന്നത്.‌ ​

ഈ റിപ്പോർട്ടുകൾ പ്രകാരം ജസ്റ്റിൻ, ഐ.എസ്.എല്ലിലേക്ക് ചേക്കേറിയേക്കും. സൂപ്പർ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കായിരിക്കും ഈ മലയാളി താരം കൂചുമാറ്റം. താരം ക്ലബുമായി മൂന്ന് വർഷത്തെ കരാർ ജസ്റ്റിൻ ഒപ്പുവയ്ക്കനാണ് സാധ്യത. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമില്ല. ഗോകുലത്തിനൊപ്പം ഐ-ലീ​ഗിന് പുറമെ ഡ്യൂറാൻഡ് കപ്പിലും കിരീടമയർത്തുന്നതിലും ജസ്റ്റിൻ നിർണായക പങ്ക് വഹിച്ചിരുന്നു