SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫാസ്റ്റ് ബൗളർ അലി ഖാൻ ഐ.പി.എല്ലിൽ നിന്ന് പിന്മാറി. അമേരിക്കൻ താരമായ അലി പരുക്കിനെത്തുടർന്നാണ് ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവുമെത്തി.

അമേരിക്കയ്ക്കായാണ് കളിക്കുന്നതെങ്കിലും അലി പാകിസ്ഥാൻ വംശജനാണ്. ഇം​ഗ്ലീഷ് താരം ഹാരി ​ഗർണി പരുക്കേറ്റ് പുറത്തായതോടെ പകരക്കാരാനായാണ് നൈറ്റ് റൈഡേഴ്സ് അലിയെ ടീമിലെത്തിച്ചത്. ഇതോടെ ഐ.പി.എൽ ടീമുമായി കരാറിലെത്തുന്ന ആദ്യ അമേരിക്കൻ താരവുമായി അലി. എന്നാലിപ്പോൾ പരുക്കേറ്റ് അലിയും പുറത്താകുകയും. അതേസമയം അലിയുടെ പരുക്ക് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

പാകിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച അലി 18-ാം വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. വലംകൈയ്യൻ ബൗളറായ അലി കരീബിയൻ പ്രീമിയർ ലീ​ഗിലെ പ്രകടനത്തോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിയത്. എന്നാൽ ഇതുവരെ ടീമിനായി പ്ലെയിങ് ഇലവനിൽ അലി ഇടം നേടിയിട്ടില്ല.