SHARE

യൂറോ കപ്പ് യോ​ഗ്യാതാ മത്സരങ്ങൾക്കുള്ള ഇം​ഗ്ലീഷ് ടീമിൽ നിന്ന് മധ്യനിരതാരം ജെയിംസ് മാഡിസൻ പിന്മാറി. അസുഖത്തെത്തുടർന്നാണ് ലെസ്റ്റർ സിറ്റി താരമായ മാഡിസന്റെ പിന്മാറ്റം. ചെക്ക് റിപ്പബ്ലിക്ക്, ബൾ​ഗേറിയ എന്നിവർക്കെതിരെയാണ് ഇം​ഗ്ലണ്ടിന്റെ മത്സരങ്ങൾ.

കഴിഞ്ഞ വർഷം മുതൽ തന്നെ പലതവണ ഇം​ഗ്ലീഷ് ദേശീയ ടീമിലേക്ക് മാഡിസന് വിളിയെത്തിയെങ്കിലും ഇതുവരെ കളിക്കാനായിട്ടില്ല. ഇക്കുറി ദേശീയ ടീമിനായി മാഡിസൻ അരങ്ങേറും എന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോൾ മാഡിഡന്റെ പിന്മാറ്റം ഔദ്യോ​ഗികമായി അറിയിച്ചു. അതേസമയം മാഡിസന് പകരം ആരേയും ടീമലുൾപ്പെടുത്തുന്നില്ലെന്നും പരിശീലകൻ ​ഗാരത് സൗത്ത് ​ഗേറ്റ് അറിയിച്ചു.

ഇക്കുറി ടീമിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇം​ഗ്ലീഷ് താരമാണ് മാഡിസൻ. നേരത്തെ മധ്യനിരതാരം ഫാബിയൻ ഡെൽഫി, ​ഗോളി ടോം ഹീറ്റൻ എന്നിവർ പരുക്കിനെത്തുടർന്ന് പിന്മാറിയിരുന്നു. ഇതിൽ ഹീറ്റന് പരമായി ഡീൻ ഹെൻഡേഴ്സനെ ടീമിലെത്തിച്ചു. ഡെൽഫിനും പകരക്കാരനില്ല