SHARE

ഫ്രഞ്ച് ലീ​ഗിലെ തീപ്പൊരി പോരാട്ടത്തിനിടെ നടന്ന കൂട്ടയിടിയിൽ പി.എസ്.ജി സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയക്കും പണി കിട്ടി. നാല് ലീ​ഗ് മത്സരങ്ങളിൽ നിന്നാണ് ഈ അർജന്റൈൻ സൂപ്പർതാരത്തെ വിലക്കിയിരിക്കുന്നത്. ഈ സംഭവത്തിൽ ശിക്ഷാനടപടി നേരിടുന്ന നാലാമത്തെ പി.എസ്.ജി താരമാണ് ഡി മരിയ

മാഴ്സെയ്ക്കെതിരായ പി.എസ്.ജിയുടെ ലീ​ഗ് തോൽവിയിലാണ് കൂട്ടയിടി നടന്നത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ നടന്ന കൈയ്യാങ്കളിക്കിടെ നെയ്മറടക്കം ഇരുടീമുകളിലേയും അഞ്ച് താരങ്ങളാണ് ചുവപ്പുകണ്ട് പുറത്തായത്. ഇതിനെച്ചൊല്ലിയുള്ള അന്വേഷമാണ് ഇപ്പോഴും നടക്കുന്നത്. ഇതിനിടെയാണ് ഈ കൈയ്യാങ്കളിക്കിടെ ഡി മരിയ ഒരു മാഴ്സെ താരത്തെ തുപ്പിയെന്ന, ക്ലബ് പരിശീലൻ ആന്ദ്രേസ് വില്ലാസ് ബോസ് ആരോപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡി മരിയ മാഴ്സെ ഡിഫൻഡർ അർവാരോ ​ഗോൺസാലസിന് നേർക്ക് തുപ്പിയതായി കണ്ടെത്തി. ഇതോടെ താരത്തിനെതിരെ നടപടിയും സ്വീകരിച്ചു

അടുത്ത ചൊവ്വാഴ്ച മുതലാണ് ഡി മരിയക്കെതിരായ നടപടി നിലവിൽ വരുക. അതിനാൽ ഈ ആഴ്ച നടക്കുന്ന റെയിംസിനെതിരായ മത്സരത്തിൽ ഡി മരിയ കളിക്കും. തുടർന്ന് നടക്കുന്ന നാല് ലീ​ഗ് മത്സരങ്ങളിൽ നിന്നാകും ഡി മരിയയുടെ വിലക്ക്.