SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്.സി ​ഗോവയുമായി കരാർ പുതുക്കി യുവതാരം സാൻസൺ പെരേര. 23-കാരനായ ഈ ലെഫ്റ്റ് ബാക്ക് മൂന്ന് വർഷത്തേക്കാണ് കരാർ പുതുക്കിയിരിക്കുന്നത്. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

​ഗോവൻ സ്വദേശിയായ സാൻസൺ സൂപ്പർക്ലബ് സാൽ​ഗോക്കറിന്റെ യൂത്ത് ടീമിലൂടെയാണ് കളിജീവിതം തുടങ്ങിയത്. കഴിഞ്ഞ വർഷമാണ് സാൻസണ് ​എഫ്.സി ​ഗോവയിലെത്തിയത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സാൻസൺ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ ലീ​ഗിൽ പിന്നീട് കാര്യമായ അവസരം സാൻസണ് ലഭിച്ചില്ല. പലപ്പോഴും സേവിയർ ​ഗാമയുടെ ബാക്ക് അപ് ആയിരുന്നു സാൻസൺ. അതേസമയം ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിലെ ​ഗോവയുടെ ആറ് ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും സാൻസൺ ആദ്യ ഇലവനിൽ ഇറങ്ങി.

സാൻസൺ കൂടി കരാർ പുതുക്കുന്നതോടെ ​​ഗോവ ഭാവിയിലേക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് വ്യക്തമായി. നേരത്തെ മധ്യനിരതാരങ്ങളായ ബ്രണ്ടൻ ഫെർണാണ്ടസും ​ഗ്ലാൻ മാർട്ടിൻസും ക്ലബുമായി കരാർ പുതുക്കിയിരുന്നു. മുന്നേറ്റതാരം ഇഷാൻ പണ്ഡിതയും ​ഗോവയുമായി കരാർ പുതുക്കിയിട്ടുണ്ടെന്നാണ് സൂചനകൾ.