SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓസ്ട്രേലിയൻ താരം ഷെയിൻ വാട്സൺ കാഴ്ച വെക്കുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാസ്മരിക ഫോമുമായി ഇന്ത്യയിലേക്കെത്തിയ വാട്സൺ, ഇത്തവണ ഐപിഎല്ലിൽ കളിച്ച 10 മത്സരങ്ങളിൽ നിന്ന് നേടിയത് 147 റൺസാണ്. ഈ മത്സരങ്ങളിൽ താരത്തിന്റെ ബാറ്റിംഗ് ശരാശരി 14.7 ഉം, പ്രഹരശേഷി 112.21 ഉം മാത്രമാണ്.

ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ നേടിയ 44 റൺസാണ് ഈ സീസണിൽ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. ഇതിന് ശേഷം കളിച്ച 8 മത്സരങ്ങളിൽ മൂന്ന് തവണ മാത്രമാണ് താരത്തിന് രണ്ടക്കം കടക്കാനായത്. സീസണിൽ ഇതേ വരെ ടീമിന് മികച്ച തുടക്കം നൽകാൻ കഴിയാതിരുന്ന വാട്സണെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ മുറവിളി തുടങ്ങിക്കഴിഞ്ഞു. വാട്സണ് പകരം ഇന്ത്യൻ താരം മുരളി വിജയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ട് വരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ടീമിന്റെ ട്വിറ്റർ പേജുകളിലടക്കം ആരാധകർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്

ആരാധക പ്രതികരണങ്ങൾ ഇങ്ങനെ,