SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് തോറ്റത് ജെംഷദ്പുർ എഫ്.സിക്ക് കനത്ത തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ജെംഷദ്പുരിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു. ഇപ്പോൾ തോൽവി നേരിട്ടതോടെ പ്ലേ ഓഫിലേക്ക് മുന്നേറാൻ ജെംഷദ്പുരിന് കടുത്ത മത്സരം നേരിടേണ്ടിവരും.

മത്സരശേഷം മാധ്യമങ്ങളെക്കണ്ട ജെംഷദ്പുർ പരിശീലകൻ ഓവൻ കോയ്ൽ, തോൽവിക്ക് കാരണം വ്യക്തി​ഗത പിഴവുകളാണെന്ന് വ്യക്തമാക്കി. മലയാളിയായ ​ഗോൾകീപ്പർ ടി.പി.രഹനേഷിന്റേതടക്കമുള്ള പിഴവുകളിൽ നിന്നായിരുന്നു മത്സരത്തിലെ ​ബ്ലാസ്റ്റേഴ്സ് ​ഗോളുകൾ.

രഹനേഷ് സീസണിലിതുവരെ അസാധ്യ പ്രകടനമാണ് നടത്തിയിട്ടുള്ളത്, പക്ഷെ ഈ മത്സരത്തിൽ രഹനേഷിന്റെ പിഴവുകളാണ് ജെംഷദ്പുരിന്റെ തോൽവിക്ക് കാരണമായത്, നമുക്കറിയാം ഒരു സ്ട്രൈക്കറിന് എത്ര അവസരങ്ങൾ പാഴാക്കിയാലും കുഴപ്പമില്ല,ഒരു ​ഗോൾ നേടിയാൽ ഹീറോ ആകാം, എന്നാൽ ​ഗോൾക്കീപ്പർമാരുടെ കാര്യം അങ്ങനെയല്ല, അതിനാൽ തന്നെ രഹനേഷിന്റെ കാര്യത്തിൽ കൂടുതൽ വിശലകലങ്ങൾ നടത്തി, കൂടുതൽ പരിശീലനം നൽകി ആത്മവിശ്വാസം വീണ്ടെടുക്കും, കോയ്ൽ പറഞ്ഞു.

ഫുട്ബോൾ എന്നത് ഒരു കൂട്ടമായുള്ള പ്രവർത്തനമാണ്, മത്സരത്തിനിടെ ചില താരങ്ങൾക്ക് ശ്രദ്ധ പാളിപ്പോയി, ഇത് വ്യക്തിഗതമായ പിഴുകൾക്ക് കാരണാമയി, അത് എതിരാളികൾ മുതലാക്കി, ലളിതമായി പറഞ്ഞാൽ ചില കളിക്കാരുടെ വ്യക്തി​ഗത പിഴവുകൾക്ക് ടീം വലിയവില നൽകേണ്ടി വന്നു, കോയ്ൽ വ്യക്തമാക്കി.