SHARE

യുവ ഇന്ത്യൻ താരങ്ങളുടെ വളർച്ചയാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്ന് സ്കോട്ടിഷ് പരിശീലകൻ ഓവൻ കോയൽ. ഐഎസ്എൽ ക്ലബ് ജെംഷദ്പുർ എഫ്സിയുടെ പരിശീലകനാണ് കോയൽ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കോയൽ ഇക്കാര്യം പറഞ്ഞത്.

ഫുട്ബോൾ പ്രേമിയെന്ന നിലയ്ക് ഇവിടെ ഫുട്ബോൾ വികസനത്തിന് സഹായിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, ഇന്ത്യൻ ദേശീയ ടീം മികച്ച പ്രകടനം നടത്തുന്നത് കാണാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്, വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് മുന്നേറിയാൽ, അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിനേറെ പ്രകടനം അടുത്ത തലത്തിലേക്ക് എത്തിക്കാം, കോയൽ പറഞ്ഞു.

ഇന്ത്യയിൽ യുവതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നുണ്ട്, അവർക്കിന് ആവശ്യമുള്ളത് മികച്ച സൗകര്യങ്ങളും കളിക്കാൻ ആവശ്യത്തിന് അവസരവുമാണ്, ഇവിടെ യുവതാരങ്ങൾക്ക് അസാധ്യ കഴിവുകളുണ്ട്, അതുകൊണ്ട് തന്നെ മെച്ചപ്പെടാനുള്ള സാഹചര്യങ്ങൾ അവർ അർഹിക്കുന്നുണ്ട്, ഇവിടെ ഇന്ത്യൻ ഫുട്ബോൾ ലക്ഷ്യമിട്ട് കൂടുതൽ നിക്ഷേപകങ്ങൾ നടക്കുന്നുണ്ടിപ്പോൾ, അത് സന്തോഷമുള്ള കാര്യമാണ്, കോയൽ വിശദീകരിച്ചു.