SHARE

മുൻ ചെന്നൈയൻ എഫ് സി പരിശീലകനും, ഇംഗ്ലീഷ് ക്ലബ്ബുകളായ ബോൾട്ടൺ വാണ്ടറേഴ്സ്, വിഗാൻ അത്ലറ്റിക്ക് എന്നിവരെ പരിശീലിപ്പിച്ച പരിചയവുമുള്ള ഓവൻ കോയിലിനെ തങ്ങളുടെ പുതിയ പരിശീലകനായെത്തിക്കാൻ ജംഷദ്പൂർ എഫ് സിയുടെ നീക്കം. കോയിലും, ക്ലബ്ബുമായി ഇക്കാര്യത്തിലെ ചർച്ച അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.‌ ഖേൽ നൗവാണ് ഇപ്പോൾ ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്.

2003 ൽ പരിശീലക കരിയറിന് തുടക്കമിട്ട കോയിൽ, ഇംഗ്ലണ്ടിലെ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച മികവുള്ള പരിശീലകനാണ്‌. ബേൺലി, ബോൾട്ടൻ വാണ്ടറേഴ്സ്, വിഗാൻ അത്ലറ്റിക്ക് എന്നിവരെ കളി പഠിപ്പിച്ച പരിചയസമ്പത്തുള്ള ഈ അൻപത്തിമൂന്നുകാരൻ, അവസാനം ചെന്നൈയൻ എഫ് സിയെയാണ് പരിശീലിപ്പിച്ചത്.